എടത്തനാട്ടുകര: വിദ്യാർത്ഥികളിൽ കൃഷി സംസ്കാരം വളർത്തിയെടുക്കുക, വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതഭവനം പദ്ധതി ആരംഭിച്ചു. സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ കീഴിലുള്ള ജൈവ പച്ചക്കറി പ്രൊജക്റ്റിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.
കാർഷിക ക്ലബിലെ അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുകയും, മികച്ച കൃഷിത്തോട്ടങ്ങൾക്കും കുട്ടി കർഷകർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകുന്നതുമാണ് പദ്ധതി.
കാർഷിക ക്ലബ്ബിലെ അംഗങ്ങൾക്കുള്ള ജൈവ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം അലനല്ലൂർ കൃഷി ഓഫീസർ എസ്. എം. ചാന്ദ്നി നിർവഹിച്ചു. പ്രിൻസിപ്പൽ വി.ടി.വിനോദ്, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ,ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ,കൃഷി അസിസ്റ്റൻറ് ഓഫീസർ ജയ,ഒ.ജോസ്, കാർഷിക ക്ലബ്ബ് കൺവീനർ പി.പി.അൻസാർ, എന്നിവർ സംസാരിച്ചു.
ട്രൂപ്പ് ലീഡർ ആസിം സാനു, കമ്പനി ലീഡർ ഫാത്തിമ ഫാരിസ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us