വിപുലീകരിച്ച എടായ്ക്കൽ ജുമാമസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

സമദ് കല്ലടിക്കോട്
Friday, February 28, 2020

തച്ചമ്പാറ:  വിപുലീകരിച്ച എടായ്ക്കൽ ജുമാമസ്ജിദ് ഉദ്ഘാടനം മാർച്ച് ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മധ്യാഹ്ന പ്രാർത്ഥനക്ക് നേതൃത്വം നൽകി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് നടക്കുന്ന യോഗത്തിൽ എടായ്ക്കൽ ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് എ പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും.

മഹല്ല് ഖത്തീബ് പി. എ റഹീം ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഹബീബ് ഫൈസി കോട്ടോപ്പാടം, അൻവർ സ്വാദിഖ് ഫൈസി, വി. എം ബഷീർ, എ പി അബ്ദുൽ ഗഫൂർ, ഹമീദ് ഹാജി, സി കെ ഹംസ, മുഹമ്മദ് എന്ന മുത്തു ഹാജി, പി എസ് ഇസ്മായിൽ, പി.മുഹമ്മദലി, പി കെ അബ്ദുട്ടി, ശമീർ ഫൈസി, മുഹമ്മദലി മുസ്ലിയാർ, ടി കെ സുബൈർ മുസ്ലിയാർ തുടങ്ങി ആത്മീയ-വൈജ്ഞാനിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

×