Advertisment

സാമൂഹിക പ്രസക്തിയുള്ള ചെറു ചിത്രവുമായി പത്തുവയസ്സുകാരി ഫാത്തിമ ഫത്‌വ

New Update

കൊറോണയും ലോക്ക്ഡൗണും പ്രമേയമാക്കി പത്തുവയസ്സുകാരി സംവിധാനം ചെയ്ത് അഭിനയിച്ച ഷോർട്ട് ഫിലിം ശ്രദ്ധപിടിച്ചുപറ്റുന്നു.

Advertisment

publive-image

കൊറോണ മാറിയില്ലെങ്കിൽ സ്കൂളിലേക്കും മദ്രസയിലേക്കും പോകേണ്ടല്ലോ എന്നുപറയുന്ന കുഞ്ഞനുജനോട് കൊറോണയെന്ന മഹാമാരി പിടിപെട്ട് ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ അവസ്ഥയെ ക്കുറിച്ച് പറഞ്ഞുകൊടുത്ത്, കൊറോണ പടർന്നു പിടിക്കാതിരിക്കുവാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെക്കുറിച്ചും കൈകഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗമുക്തിക്കായി പ്രാത്ഥിക്കേണ്ടതിനെക്കുറിച്ചുമെല്ലാം മുക്കാൽ മിനിട്ട് മാത്രമുള്ള ഈ കുഞ്ഞു സിനിമയിൽ പറയുന്നുണ്ട്.

പന്നിത്തടം കോൺകോർഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫത്‌വയാണ് സംവിധായിക. കൂടെ അഭിനയിച്ചിരിക്കുന്നത് കാർട്ടൂൺ ചിത്രരചനയിലൂടെ ശ്രദ്ധേയനായ കുരുന്നു കാരിക്കേച്ചറിസ്റ്റ് യൂ കെ ജി ക്കാരൻ അൽയസയാണ്.

രണ്ടു പേരും ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ സത്താർ ആദൂരിന്റെ മക്കളാണ്.

ചുറ്റുപാടുമുള്ള രസകരമായ കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ഫോണിലൂടെ ചില നുറുങ്ങുകൾ പ്രതിഫലിപ്പിക്കാറുണ്ട് ഇവർ.

Advertisment