സമദ് കല്ലടിക്കോട്
Updated On
New Update
പാലക്കാട്: കെ.എ.ടി.എഫ്മണ്ണാർക്കാട് സബ് ജില്ല കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫ്രീഡം ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ അനുമോദിച്ചു. എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് പാറക്കോട് ഉദ്ഘാടനം ചെയ്തു.
Advertisment
കെ.എ.ടി.എഫ്വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ സബ് ജില്ലാ പ്രസിഡണ്ട് കെ.അലി, ഹെഡ്മാസ്റ്റർ എൻ.അബ്ദുന്നാസർ, ഷാനവാസ്.പി, നൗഷാദ്.പി, സി.പി മുസ്തഫ, പി.അബ്ദുന്നാസർ, ഒ.മുഹമ്മദ് അൻവർ, അലി അക്ബർ.പി, ഹനീഫ, അഷ്റഫ്, സക്കീന എന്നിവർ സംസാരിച്ചു.
ഓൺലൈൻ ക്വിസ് വിജയികൾ
നിദ.എൻ (ഹയർ സെക്കന്ററി)
നുസ്ഹ.ടി.കെ (ഹൈസ്കൂൾ)
പി.ഹമീഷ് (യു.പി വിഭാഗം)
അമൽ ഷാൻ. കെ.എം (എൽ.പി വിഭാഗം)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us