അഴിമതിരഹിത ജനക്ഷേമ ഭരണമാണ് വെൽഫെയർ പാർട്ടി ലക്ഷ്യം വെക്കുന്നത് – ഹമീദ് വാണിയമ്പലം

സമദ് കല്ലടിക്കോട്
Tuesday, October 22, 2019

പാലക്കാട്:  ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്ന ജനക്ഷേമ ഭരണമാണ് വെൽഫെയർ പാർട്ടി ലക്ഷ്യം വെക്കുന്നതെന്നും സ്വജനപക്ഷപാതവും അഴിമതി തുടച്ചു നീക്കുന്നതിന് നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

പാലക്കാട് മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും സാമൂഹിക പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളെ പൊതു സമൂഹം പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ.മണികണ്oൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, കൗൺസിലർ സൗരിയത്ത് സുലൈമാൻ, ശിഹാബ് ജെയിനിമേട്,ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.

×