കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് യോജിച്ച കൂട്ടായ്മ അനിവാര്യം: ജനതാദൾ കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി

സമദ് കല്ലടിക്കോട്
Wednesday, October 23, 2019

കോങ്ങാട്: കാലാകാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ട മേഖലയാണ് കാർഷിക രംഗം. കര്‍ഷകര്‍ ജീവിതംതന്നെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.

ഒരു പാരമ്പര്യ കര്‍ഷകനെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഒരു തൊഴില്‍ മാത്രമല്ല മറിച്ചു ജീവിത ശൈലിയും സംസ്‌കാരവുമാണ്.

കാർഷിക മേഖലയുടെ മുന്നേറ്റത്തിനും കർഷകർ നേരിടുന്ന പ്രതിസന്ധിക്കും പരിഹാരമായി കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ജനതാദൾ കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 26ന് വിപുലമായ കർഷക സെമിനാർ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

കോങ്ങാട് നടന്ന അവലോകന യോഗം മണ്ഡലം പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രവീൺ കാഞ്ഞിരപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഹരിദാസ് കോങ്ങാട്, എ.ബി. കൃഷ്ണദാസ്, ജോസ് കരിമ്പ, സജിത് എം തുടങ്ങിയവർ പ്രസംഗിച്ചു.

×