റോഡ് സുരക്ഷ വാരാചരണം സുരക്ഷാ സന്ദേശം പകർന്ന് കല്ലടിക്കോട് പോലീസ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ റോഡ് സുരക്ഷാവാരം പ്രത്യേക ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. വാരാചരണത്തിന്റെ ഭാഗമായി കല്ലടിക്കോട് ദീപാ ജങ്ഷനിൽ നിന്നും റണ്ണിങ് വെഹിക്കിൾ ബോധവത്കരണ പ്രചരണം ആരംഭിച്ചു.

Advertisment

publive-image

ദീപാ ജംങ്ഷനിൽ കല്ലടിക്കോട് അഡീഷണൽ എസ് ഐ കൃഷ്ണൻകുട്ടി പരിപാടിക്ക് തുടക്കം കുറിച്ചു. കല്ലടിക്കോട്, കരിമ്പ ജംങ്ഷനുകളിൽ ഡ്രൈവർമാരേയും പൊതുജനങ്ങളേയും ചേർത്ത് നടത്തിയ റണ്ണിങ് വെഹിക്കിൾ ബോധവത്കരണം വേറിട്ടതും ആകർഷകവുമായി.

publive-image

മൈക്കും പ്രചരണ ബോർഡും ഘടിപ്പിച്ച പോലീസ് വാഹനം തിരക്കുള്ള കവലകളിൽ നിർത്തി ഡ്രൈവർമാരേയും പൊതുജനങ്ങളേയും ചേർത്ത് ബോധവത്കരണ ക്ലാസ്സ് നടത്തി. കല്ലടിക്കോട് സ്റ്റേഷനിലെ എസ് സി പി ഒ സതീഷ്, ജനമൈത്രി സിആർഒ രാജ്നാരായണൻ, എഎസ്ഒ അൻവർ സാദത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രാജി, ബാബുരാജ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

കല്ലടിക്കോട് , ജനമൈത്രിസമിതി ഭാരവാഹികളായ രാജേഷ്, പി.ജി.വത്സൻ,ഇസ്മായിൽ, മാത്യുമാഷ്,ഐസക് തച്ചമ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment