വൃക്കരോഗികൾക്ക് കെ എം സി സിയുടെ കനിവിൻ കൈത്താങ്ങ്

സമദ് കല്ലടിക്കോട്
Friday, February 14, 2020

മണ്ണാർക്കാട്: അബുദാബി മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് സമാശ്വാസമേകി “കനിവിൻ കൈത്താങ്ങ് ” ധനസഹായ പദ്ധതിക്ക് തുടക്കമായി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പ്രതിമാസ ധനസഹായ തുക കെ.എം.സി.സി വീട്ടിലെത്തിച്ചു നൽകും.

മണ്ഡലം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റർ അധ്യക്ഷനായി.കെ.എം.സി.സി ഭാരവാഹികളായ പി. ഫൈസൽ ബാബു, ഷബീറലി, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എൻ.ഹംസ,പൊൻപാറ കോയക്കുട്ടി,

സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, റഷീദ് ആലായൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, ട്രഷറർ കറൂക്കിൽ മുഹമ്മദലി,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ കോൽക്കളത്തിൽ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം. മമ്മദ്ഹാജി, മണ്ഡലം മുസ്‌ലിം ലീഗ്, പോഷക സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു.

×