New Update
മലമ്പുഴ: മന്തക്കാട് പാണപറമ്പിൽ നിന്നും ചാരായം വാറ്റാനുള്ള 40 ലിറ്റർ വാഷ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വോഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പാണപറമ്പു ഗീതാ നിവാസിൽ പരേതനായ കണ്ണന്റെ മകൻ മുരളീദാസ് (35) ആണ് പിടിയിലായത്. വീടിനടുത്തുള്ള ഷെഡിലായിരുന്നു ഇയാൾ വാഷ് സൂക്ഷിച്ചിരുന്നത്.
Advertisment
എക്സൈസ് ഇൻസ്പെക്ടർ ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസർമാരായ ഷിജു ജോസഫ്, മൺസൂർ അലി, എക്സൈസ് ഓഫീസർ മുഹമ്മദ് റാഫി എം എന്നിവർ ചേർന്നാണ് പിടികൂടി കേസാക്കിയത്.