Advertisment

കേശദാന സന്ദേശം പകർന്ന് പ്രൊഫഷണൽ സോഷ്യൽ വർക്കർ മനീഷ മുരളി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി പൂർണമായും ദാനം ചെയ്ത് സമൂഹത്തിന് പുതിയ സന്ദേശം പകരുകയാണ് മങ്കര സ്വദേശിനിയായ പ്രൊഫഷണൽ സോഷ്യൽ വർക്കർ മനീഷ മുരളി. രണ്ടാം തവണയാണ് മനീഷ ഇത്തരത്തിൽ തലമുടി ദാനം ചെയ്യുന്നത്.

Advertisment

publive-image

കാൻസർ ചികിത്സകളിൽ പ്രധാനപ്പെട്ടതാണ്‌ കീമോതെറാപ്പി. രണ്ട്, മൂന്ന് ഘട്ടങ്ങളിലായി രോഗി കീമോതെറാപ്പിക്ക് വിധേയമാകേണ്ടി വരുന്നതോടെ അവരുടെ മുടി കൊഴിഞ്ഞുപോവുന്നു. അതോടുകൂടി പല രോഗികളും വീടിനകത്തുതന്നെ ഒതുങ്ങി കൂടുന്നു.

മാനസികമായി തകർന്നുപോവുന്ന ഇത്തരക്കാർക്ക് സൗജന്യമായി വിഗ്ഗ് വെച്ച് നൽകുന്ന തൃശ്ശൂരിലെ ഹെയർ ബാങ്ക് എന്ന സംഘടനയ്ക്കാണ് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്‌സ്) പാലക്കാട് ചാപ്റ്റർ അംഗമായ മനീഷ തന്റെ തലമുടി പൂർണമായി ദാനം നൽകിയത്.

പാലക്കാട്‌ മേഴ്‌സി കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്ദ ബിരുദം പൂർത്തീകരിച്ച മനീഷ, നിലവിൽ കൊഴിഞ്ഞാമ്പാറ ഐ. സി. ടി. സി. കൗൺസിലറായി സേവനം അനുഷ്ഠിക്കുന്നു.

എടത്തറ യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച മുരളി, മുണ്ടൂർ പി. എച്ച്. സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് നിർമലകുമാരി എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ സച്ചിൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

Advertisment