സമദ് കല്ലടിക്കോട്
Updated On
New Update
മണ്ണാർക്കാട്: മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിന്റെയും അനുസന്ധൻ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം വിപുലമായി ആചരിച്ചു. പ്രധാനാധ്യാപകൻ കെ.കെ. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് കൃഷി ഓഫീസർ ഗിരിജ വിവിധ കൃഷി രീതികളെ കുറിച്ചും കാർഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.
Advertisment
പരിപാടിയുടെ ഭാഗമായി സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഹരിതം കാർഷിക ക്ലബ്ബ് കൺവീനർ ജി.എൻ. ഹരിദാസ് സ്വാഗതം പറഞ്ഞു. അധ്യാപകരായ രാജശ്രീ, പി. ബഷീർ, കൃഷ്ണകുമാർ എന്നിവർ ആശംസ നേർന്നു. കബ്ബ് സെക്രട്ടറി നൂർജഹാൻ നന്ദി പറഞ്ഞു.