സമദ് കല്ലടിക്കോട്
Updated On
New Update
മണ്ണാർക്കാട്: ഡി വൈ എഫ് ഐ മേഖലാ സമ്മേളനം കല്ലടിക്കോട് അഭിമന്യു നഗറിൽ (എ.കെ ഹാൾ) ചേർന്നു. ഡി വൈ എഫ് ഐ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. ഷാജ് മോഹൻ ഉദ്ലാടനം ചെയ്തു.
Advertisment
ബ്ലോക്ക് കമ്മിറ്റി അംഗം മൻസൂർ, സിപിഐ(എം) ലോക്കൽ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി ,എം.ചന്ദ്രൻ ,ഗിരീഷ്, ഗഫൂർ, സി.പി.സജി തുടങ്ങിയവർ പങ്കെടുത്തു. യുവത്വം ജീവിതത്തിന്റെ നിർണായക ഘട്ടമാണ്.
ഒളിഞ്ഞുകിടക്കുന്ന പലശേഷികളും സർഗാത്മകമായും നിർമാണപരമായും തിരിച്ചറിവുണ്ടാക്കുന്ന ഒരുഘട്ടം. ചെറുപ്പക്കാരിൽ പൂർണമായ ആവേശവും പ്രതീക്ഷയും നിറഞ്ഞുനിൽക്കുന്ന ഈ കാലത്തെ ശരിയായ വിധം നയിക്കാൻ യുവജനങ്ങളെ സജ്ജമാക്കുകയാണ് വേണ്ടതെന്ന് പ്രസംഗകർ പറഞ്ഞു.
മേഖലാ സെക്രട്ടറിയായി കെ.പി. മണികണ്ഠനെയും, പ്രസിഡന്റ് ആദിൽ, ട്രഷറർ പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു.