Advertisment

പാലക്കാടൻ പ്രതിഭകളുടെ ജീവിതം. 'മൊഴിയാളം' പ്രകാശനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പാലക്കാട്ടെ പ്രതിഭാശാലികളായ വ്യക്തികളെ പരിചയപ്പെടുത്തുന്ന ഷജില്‍ കുമാര്‍ രചിച്ച 'മൊഴിയാളം പ്രതിഭകളുടെ ജീവിതം' ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക ഹാളില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രകാശനം ചെയ്തു. അനുഭവക്കുറിപ്പും വ്യക്തി വിവരണങ്ങളും അഭിമുഖ സംഭാഷണവും ഇഴചേർന്ന ഉള്ളെഴുത്താണ് ഈ പുസ്തകമെന്ന് പ്രസംഗകർ പറഞ്ഞു.

Advertisment

publive-image

ഓരോ പ്രതിഭയും പ്രതിഭാ ജീവിതവും സമ്മിശ്രമായ സ്വന്തം പ്രവർത്തന മണ്ഡലത്തെ വായനക്കാർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു. സ്വന്തം പ്രതിഭാ ഗുണവും എഴുത്തു വഴികളും എഴുതിയ ഭാഷയുടെയും സമൂഹത്തിന്റെയും ചുറ്റുപാടുകളും വർത്തമാനങ്ങളും പങ്കുവയ്ക്കുന്നു. മലയാളത്തിന്റെ അഭിമാനമായ പാലക്കാടൻനക്ഷത്രങ്ങളെയാണ് ഷിജിൽ കുമാർ എന്ന പത്രപ്രവർത്തകൻ ആലേഖനം ചെയ്തിരിക്കുന്നത്.

publive-image

പ്രഗത്ഭരുടെ സർഗശേഷിയും കർമ കുശലതയും എങ്ങനെ രൂപപ്പെട്ടുവെന്നുള്ള അന്വേഷണമാണ് ഈ കൃതി. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. ശങ്കരനാരായണന്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു.

കേരള സാഹിത്യ അക്കാദമി സാരഥി വൈശാഖന്‍ അധ്യക്ഷനായി. എം.കെ വെങ്കടകൃഷ്ണന്‍, കല്ലൂര്‍ രാമന്‍കുട്ടി, മീന ഗണേഷ്, ആഷാമേനോന്‍, എ.കെ ചന്ദ്രന്‍കുട്ടി, ഡോ. കെ.പി മോഹനന്‍, ടി.ആര്‍ അജയന്‍ തുടങ്ങി സാഹിത്യ പ്രവർത്തകരും സാംസ്ക്കാരിക നേതാക്കളും പങ്കെടുത്തു.

Advertisment