മുണ്ടൂരിൽ സമഗ്ര വെൽനെസ് എഡുക്കേഷനൽ സൊസൈറ്റി ചിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ജോസ് ചാലക്കൽ
Saturday, February 29, 2020

മുണ്ടൂർ:  സമഗ്ര വെൽനെസ് എഡുക്കേഷനൽ സൊസൈറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ വകയായി നൽകുന്ന വീൽ ചെയറിന്റെ വിതരണവും മുണ്ടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

മുണ്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ പി സുജിത അദ്ധ്യക്ഷയായി. സമഗ്ര വെൽനെസ് എഡുക്കേഷൻ പ്രസിഡൻറ് സണ്ണി മണ്ഡപത്തൂകൂന്നേൽ, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വർഗ്ഗീസ്, പത്രപ്രവർത്തകൻ ജോസ് ചാലക്കൽ, രാധാകൃഷ്ണൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. വീൽചെയർ – സാലി വർഗ്ഗീസിനെ അവർ ഏൽപിച്ചു. സമ്മാനദാനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായി.

×