New Update
പാലക്കാട്: കൊറോണയെക്കുറിച്ചുള്ള മുഖ്യമന്തിയുടെ ബോധവൽക്കരണ സന്ദേശം ലൈവ് ആയി പവർ പോയൻറിൽ കണ്ടാണ് ഇന്ന് പാലക്കാട് നഗരസഭ കൗൺസിൽ യോഗം ആരംഭിച്ചത്. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്കെല്ലാം ചെയർപേഴ്സൻ പ്രമീള ശശീധരൻ മാസ്ക് വിതരണം ചെയ്തു.
Advertisment
മദ്യഷാപ്പുകൾ അടച്ചുപൂട്ടണമെന്ന പ്രമേയം നഗരസഭ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠേന പാസാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. കോൺഗ്രസ്സ് കൗൺസിലർ ഭവദാസ് ആണ് പ്രമേയം അവതരിപ്പിച്ചത്.