പാലക്കാട്: ഓൺ എയർ മീഡിയ പേഴുങ്കര ഓർഫനേജിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല മാധ്യമ പ്രവർത്തന രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതായി. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് ഓൺ എയർ മീഡിയ രക്ഷാധികാരി ബഷീർ ഹസൻ നദ് വി ഉദ്ഘാടനം ചെയ്തു. മജീദ് തത്തമംഗലം അധ്യക്ഷത വഹിച്ചു. നൗഷാദ് മുഹ് യുദ്ദീൻ, സലാം മേപ്പറമ്പ്, സക്കീന ബാനു, ലുഖ്മാൻ ആലത്തൂർ, ശംസിയ ഹമീദ് എന്നിവർ സംസാരിച്ചു.
ദൃശ്യ മാധ്യമ രംഗം, മൊബൈൽ ജേണലിസം,നവ മാധ്യമ രംഗത്തെ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങൾ എന്നിവ വിവിധ സെഷനുകളിൽ പരിശീലനങ്ങളോടെ ചർച്ച ചെയ്തു. വി.എം നൗഷാദ് ആലവി, സാജിദ് അജ്മൽ, സുഹൈർ അലി തിരുവിഴാംകുന്ന്, കെ.എം സാബിർ അഹ്സൻ, സക്കീർ ഒതളൂർ, ഷമീർ ബാബു എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.
ത്വാഹ, ഫാരിസ്, റമീസ്, റാഷിഖ് അസ് ലം, സുബൈർ, സാബിത്, അഫ്സൽ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us