പാലക്കാട്: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തച്ചമ്പാറയിൽ നടത്തുന്ന ഓണം സമൃദ്ധി കാർഷിക വിപണി ഉത്ഘാടനവും പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും കെ വി വിജയദാസ് എംഎൽഎ നിർവഹിച്ചു. ജില്ലയിൽ നാലു പഞ്ചായത്തുകൾക്കാണ് ഇത്തവണ കേരഗ്രാമം അനുവദിച്ചിട്ടുള്ളത്.
/)
തച്ചമ്പാറയിലെ കർഷകരുടെ കൃഷി താല്പര്യം മാതൃകാപരമാണെന്നും തച്ചമ്പാറ പെരുമ ജില്ലയിൽ തന്നെ പ്രസിദ്ധമാണെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ രമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഷാജു പഴുക്കാത്തറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീനാ ജോയ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സുജാത, പഞ്ചായത്തംഗങ്ങളായ എം. രാജഗോപാൽ, ജോർജ് തച്ചമ്പാറ, മണ്ണാർക്കാട് എ ഡി എ, സാജൻ എന്നിവർ പ്രസംഗിച്ചു.
/)
കൃഷി ഓഫിസർ എസ്. ശാന്തിനി സ്വാഗതവും ആത്മ സൊസൈറ്റി പ്രസിഡന്റ് പി അബൂബക്കർ നന്ദിയും പറഞ്ഞു. പച്ചക്കറികളും പഴങ്ങളും പഞ്ചായത്തിലെ കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം അധികം വിലക്ക് വാങ്ങി 30 ശതമാനം വിലകുറച്ചാണ് വിൽപ്പന നടത്തുന്നത്. ഹോർട്ടികോർപ്പ് സബ്‌സിഡിയിൽ നൽകുന്ന മറുനാടൻ പച്ചക്കറികളും ഉണ്ട്.