Advertisment

പീപ്പിൾസ് ഫൗണ്ടേഷൻ ദുരിതബാധിതർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  കഴിഞ്ഞ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് വിഷൻ 2026ന്റെ സഹകരണത്തോടെ പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സുന്ദരം കോളനിയിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ രക്ഷാധികാരി ബഷീർ ഹസൻ നദവി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രളയകാലം മനുഷ്യരുടെ ഉള്ളിലെ നന്മകളും കാരുണ്യവും പ്രകടമായ സന്ദർഭമായിരുന്നുവെന്നും സഹജീവിയുടെ വേദനയോടൊപ്പം ചേർന്ന് നിൽക്കാൻ കഴിഞ്ഞവർ ഭാഗ്യവാൻമാരാണെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ ജില്ലാ കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ സമിതി ജില്ലാ കോഡിനേറ്റർ എം.സുലൈമാൻ, ഹ്യൂമൺ വെൽകെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എഞ്ചി. ഫാറൂഖ്, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എ.കെ.ഫിർദൗസ്, ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, കെ.സലാം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment