പുത്തന്‍ മാറ്റങ്ങളോടെ ആഘോഷമായിപുതിയ അധ്യയന വര്‍ഷം

സമദ് കല്ലടിക്കോട്
Thursday, June 6, 2019

ഹ്ലാദവും ആരവവുമായി പുതിയ അധ്യയന വര്‍ഷത്തിന് ആരംഭമായി. വര്‍ണപ്പകിട്ടാര്‍ന്ന പ്രവേശനോത്സവ പരിപാടികളാണ്അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച്കല്ലടിക്കോട് എ യു പി സ്‌കൂളിൽ നടന്നത്. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്ക് മുതിർന്ന കുട്ടികൾ സ്‌നേഹ നിര്‍ഭരമായ സ്വീകരണം നൽകി.

കിരീടം അണിയിച്ചും മധുരം നൽകിയും കുട്ടികളെ വരവേറ്റു.മഴ മാറി നിന്ന പുലരിയില്‍ പതിവില്‍ നിന്നു വ്യത്യസ്തമായി പുത്തൻ സാഹചര്യങ്ങളോടെയായിരുന്നു പ്രവേശനോത്സവം. പൊതു വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂടിയിട്ടുണ്ട്.

ഡിവിഷനുകളുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. പ്രധാന അധ്യാപിക ശോഭന, വാർഡ് മെമ്പർമാരായ സുമലത, പ്രിയവനിത പോലീസ്ലതിക, സ്‌കൂളിലെ മുൻ അദ്ധ്യാപകൻ സാബു മാസ്റ്റർ, പി ടി എ പ്രസിഡന്റ്ആബിദ, എം പി ടി എ പ്രസിഡന്റ് പ്രജിത, അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

×