അബാക്കസിൽ താരമായി സച്ചിൻകൃഷ്ണ

സമദ് കല്ലടിക്കോട്
Friday, March 13, 2020

പാലക്കാട്:  ചെറുപ്രായത്തിൽ തന്നെ അബാക്കസ് മത്സരത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ് സച്ചിൻ കൃഷ്ണ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ദേശീയതലം അബാക്കസ് മത്സരത്തിലാണ് ഈ കൊച്ചു മിടുക്കൻ ശ്രദ്ധേയനായത്.

ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ മാനദണ്ഡമനുസരിച്ചുള്ളമാർക്ക് നേടിയാണ് ഈ പ്രതിഭ ചെന്നൈ മത്സരത്തിലേക്ക് യോഗ്യത നേടിയത്. മണ്ണാർക്കാട് എംഇടി സ്‌കൂളിലെ ഏഴാംതരം വിദ്യാർഥിയാണ്.

എൽ.കെ.ജി., യു.കെ.ജി. പഠന കാലത്തുതന്നെ മികവു പുലർത്തിയ കുട്ടിയായിരുന്നു സച്ചിനെന്നും കലാ ഇനങ്ങളിലും മിടുക്കനാണെന്ന് ബ്രെയിൻ ജിം അൽഫ അബാക്കസ് പരിശീലന കേന്ദ്രത്തിലെ അധ്യാപകർ നുസ്രത്ത്,ഫൗസിയ,സാലി എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.

കല്ലടിക്കോട് മേലേമഠം രാജേഷ്-പ്രസീത ദമ്പതിമാരുടെ മകനാണ്. സ്‌കൂളിലെ പഠനവും ഹോംവര്‍ക്കും എല്ലാമായി ആകെ തിരക്കിലാകുന്ന കുട്ടികള്‍ക്ക് അവരിഷ്ടപ്പെടുന്ന രീതിയിലാണ് അബാക്കസ് പരിശീലനം. കളിയും ചിരിയും കലര്‍ന്ന നിമിഷങ്ങളിലൂടെ പഠനഭാരമില്ലാതെ കുട്ടികളെ അബാക്കസ് പഠിപ്പിക്കുകയാണ് ബ്രെയിൻ ജിമ്മിലെ പരിശീലകർ

×