കരിനിയമങ്ങൾ ഭരണഘടനയുടെ അന്ത:സത്തയോടുള്ള വെല്ലുവിളി – സോളിഡാരിറ്റി ചർച്ച സംഗമം

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, December 2, 2019

പാലക്കാട്:  ദേശ സുരക്ഷയും പൗരൻമാരുംയു.എ.പി.എ,എൻ.ഐ.എനിയമഭേദഗതി കളുടെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം നടത്തി. എ.പി.സി.ആർ. കേരള ചാപ്റ്റർ സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിൽ ഉൽഘാടനം ചെയ്തു.

പൗരൻമാരേ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങൾ കരിനിയമങ്ങളിലൂടെ പൗരൻമാരേ വേട്ടയാടുകയാണ് എന്ന് സാദിഖ് ഉള്ളിയിൽ പറഞ്ഞു.

യു. എ.പി.എ. അടക്കമുള്ള കരിനിയമങ്ങൾ ഭരണഘടനയുടെ അന്ത:സത്തയെ ഇല്ലാതയ്ക്കുന്നതാണ് എന്ന് വിഷയമവതരിപ്പിച്ച ജസ്റ്റിഷ്യാ സംസ്ഥാന ജോ: സെക്രട്ടറി അഡ്വ:അമീൻ ഹസൻ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റെ ലുഖ്മാൻ അദ്ധ്യാക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി പ്രമേയംഅവതരിപ്പിച്ചു. സാമുഹിക -രാഷ്ട്രീയ- മനുഷ്യാവകാശ – പൗരവകാശ പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു.പ്രോഗ്രാം കൺവീനർ ശാക്കിർ അഹമ്മദ് സ്വാഗതവും, സക്കീർ പുതുപള്ളി തെരുവ് നന്ദിയും പറഞ്ഞു.

×