Advertisment

വയലിൽ ഇറങ്ങി ഞാറ്നട്ട് വിദ്യാർത്ഥികൾ. കൃഷിയുടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികൾ അടുത്തറിഞ്ഞു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  പുതുതലമുറയെ കാർഷികമേഖലയിലേക്ക്‌ ആകർഷിക്കാൻ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായി

തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വയലിലിറങ്ങി ഞാറുനട്ടു. സ്കൂൾ കാർഷിക ക്ലബ്ബും തച്ചമ്പാറ കൃഷിഭവനും ചേർന്ന് കുറ്റം പാടം കെ കെ സുന്ദരന്റെ കൃഷിയിടത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം കർഷകരും പങ്കുചേർന്നു.

Advertisment

publive-image

സ്കൂൾ കുട്ടികൾക്ക്‌ കാർഷിക അറിവുകൾ പകരാനും കൃഷി പാഠ്യവിഷയമാക്കുന്നതിന്റെയും ഭാഗമായി നടത്തുന്ന പദ്ധതിയിൽ രണ്ടാഴ്ച മുമ്പ് നെൽകൃഷിക്ക് ഞാർ ബെഡ് ഒരുക്കുന്ന പ്രവർത്തനം വിദ്യാർത്ഥികളും കർഷകരും ചേർന്ന് നടത്തിയിരുന്നു. കൊയ്ത്തു വരെയുള്ള പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

publive-image

മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. സഫീർ ഉത്ഘാടനം ചെയ്തു. മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.കെ. സാജൻ, മുൻ എ ഡി എ ഇ കെ യൂസഫ്, കൃഷി ഓഫീസർ എസ് ശാന്തിനി, കർഷകരായ കെ സി മത്തായി, സേതുമാധവൻ, സുന്ദരൻ, കറപ്പൻ, അധ്യാപകരായ ബിജു ജേക്കബ്, ശ്രീജിത്ത്, കൃഷി അസിസ്റ്റന്റ് ഓഫീസർ സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

 

 

 

Advertisment