മലമ്പുഴ: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം. എല്‍. എയുമായ വി എസ് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഡി. എം. ഒ ഡോ. കെ. പി. റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി എന്നിവര്‍ക്ക് കൈമാറി.
കോവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നത്. ജില്ലാ ആശുപത്രി, എലപ്പുള്ളി ഗവ. ആശുപത്രികളിലേക്കായി 20 ലക്ഷം വകയിരുത്തി (ഓരോന്നിനും 10 ലക്ഷം വീതം) രണ്ട് വെന്റിലേറ്ററുകളാണ് നല്‍കുന്നത്.
എലപ്പുള്ളി ആശുപത്രിയില്‍ ഐ. സി. യു കെട്ടിട നിര്‍മാണത്തിനായി 30 ലക്ഷം രൂപയും, മലമ്പുഴ മണ്ഡലത്തിലെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗ പ്രതിരോധത്തിനായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ എം. എല്‍. എയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്‍, അനില്‍കുമാര്‍, സ്റ്റാഫ് അംഗം ശശി, കെ. എം. സി. എല്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us