Advertisment

കോവിഡ് 19: വെൽഫെയർ പാർട്ടി റിലീഫ് സെൽ രൂപീകരിച്ചു

New Update

പാലക്കാട്:  കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തിൽ വെൽഫെയർ പാർട്ടിക്ക് കീഴിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല റിലീഫ് സെൽ രൂപീകരിച്ചു.

Advertisment

ഭാരവാഹികൾ - കൺവീനർ: എം.സുലൈമാൻ, അസി.കൺവീനർമാർ:

പി.ലുഖ്മാൻ,പി.മോഹൻദാസ്,മൊയ്തീൻകുട്ടി വലപ്പുഴ,ബാബു തരൂർ,മീഡിയ:കെ.എം സാബിർ അഹ്സൻ.

ജില്ല റിലീഫ് സെല്ലിന് കീഴിൽ പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ വളണ്ടിയർ ടീം രൂപീകരിച്ച് ക്വാറൻ്റൈനിൽ കഴിയുന്നവർക്കും മറ്റു പ്രയാസമനുഭവിക്കുന്നവർക്കും അവശ്യ സാധനങ്ങളെത്തിക്കുക,

അവർക്ക് മാനസിക പിന്തുണ നൽകുക, ആരോഗ്യ പരിരക്ഷ ആവശ്യമുള്ള രോഗികൾക്ക് സർക്കാർ പി.എച്ച്.സികളുടെ സഹായത്തോടെ അത് ലഭ്യമാക്കുക, നിത്യ രോഗികൾക്ക് മെഡിക്കൽ പരിശോധന,

മരുന്ന് എന്നിവ എത്തിക്കുക, വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുക,

അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധികളിൽ ഇടപെടുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ല പ്രസിഡൻ്റ് കെ.സി നാസർ അറിയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്താണ് വളണ്ടിയർ ടീമുകൾ പ്രവർത്തിക്കുക.

Advertisment