അനാഥാലയവിവാദം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം – വെൽഫെയർ പാർട്ടി

സമദ് കല്ലടിക്കോട്
Thursday, October 17, 2019

പാലക്കാട്:  ഉത്തരേന്ത്യയിൽ നിന്നും കുട്ടികൾ കേരളത്തിൽ വന്നത് വിദ്യാഭ്യാസത്തിനായിരുന്നുവെന്നും കുട്ടിക്കടത്തല്ലെന്നും കേരളത്തിലെ ഓർഫനേജുകളിൽ അവർ സുരക്ഷിതരായിരുന്നുവെന്നുമുള്ള സി.ബി.ഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കെട്ടുകഥയുണ്ടാക്കി സ്ഥാപനങ്ങളെയും കുട്ടികളെയും രക്ഷിതാക്കളെയും വേട്ടയാടുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നിർവാഹക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, വൈസ് പ്രസിഡണ്ടുമാരായ പി.മോഹൻദാസ്, പി.ലുഖ്മാൻ സെക്രട്ടറി ചന്ദ്രൻ പുതുക്കോട് തുടങ്ങിയവർ സംസാരിച്ചു.

×