രോഗികൾക്കാശ്വാസമായി ഡോക്ടർമാരുടെ സൗജന്യ സേവനമൊരുക്കി വിസ്ഡം മെഡിക്കൽ ഹെൽപ് ഡെസ്ക്

സമദ് കല്ലടിക്കോട്
Monday, March 30, 2020

പെരിന്തൽമണ്ണ:  ലോക് ഡൗൺ കാരണമായി യാത്രാ സൗകര്യമില്ലാതെ ചികിത്സ സാധ്യമാകാതിരിക്കുന്ന രോഗികൾക്കാശ്വാസമായി വിസ്ഡം മെഡിക്കൽ ഹെൽപ് ഡെസ്ക് തുടങ്ങി.
രോഗികൾക്കായി ഡോക്ടർമാരുടെ സൗജന്യ സേവനമൊരുക്കിയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.

രോഗിയുടെ അസുഖം ഫോണിലൂടെ വിളിച്ച് പറഞ്ഞാൽ വിദഗ്ധരായ ഡോക്ടർമാരുടെ പാനലിന് കൈമാറുകയാണ് ചെയ്യുക. രോഗത്തിനനനുസരിച്ച ചികിത്സാ നിർദ്ദേശങ്ങൾ നൽകാൻ രാവിലെ 6 മുതൽ രാത്രി 9 വരെ ഡോക്ടർമാർ സജ്ജരായിരിക്കും.

ജനറൽ മെഡിസിൻ, ന്യൂറോളജി, ഓർത്തോ, ഇ എൻ ടി, ടെർമെറ്റോളജി, ജനറൽ സർജറി, നെഫ്രോളജി, കാർഡിയോളജി, ഓബ് സുക്റ്റിക്, ഗൈനക്കോളജി, സൈക്യാട്രി, ഡീ അടിക്ഷൻ, കൗൺസിലിംഗ്, പീഡിയാട്രിക്, യൂറോളജി, ഡെൻറൽ, ആയുർവേദ, ഹോമിയോ, ഓങ്കോളജി, ഓഫ് താൽ മോളജി, ഗ്യാസ്ട്രൻ റോളജി തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ ലഭ്യമാക്കും.

ലഹരിക്കടിമപ്പെട്ടവരുടെ മോചനത്തിനായി ഡീ അഡിക്ഷൻ, കൗൺസിലിംഗ് സംഘം സദാ സന്നദ്ധരായി രംഗത്തുണ്ട്.

വിസ്ഡം യൂത്ത്ത്ത് സംസ്ഥാന ഭാരവാഹികളായ ഡോ: ഷബീൽ പി.എൻ, ഡോ ഫസ് ലു റഹ്മാൻ, ഡോ പി.പി നസീഫ്, ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ: അഹ്മദ് ഷാസ്, ഡോ: നജ്മുദ്ദീൻ കൂരിയാടൻ, ഡോ: മുഹമ്മദ് അസ്ലം, ഡോ: വസീം, ഡോ: സലാഹുദ്ദീൻ, ഡോ: പി.പി അബ്ദുൽ മാലിക്, ഡോ.സാദിഖ് ബിൻ കാസിം, ഡോ.: ഷാനൂൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് –
9447544102

×