പാലക്കാട്: നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സെപ്റ്റംബർ 2 ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കേര കർഷക സംഗമവും കാർഷിക വികസന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
/)
ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് കേരളത്തിന്റെ കാര്‍ഷിക മേഖല. പ്രളയത്തിനു ശേഷം ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. നെല്‍കൃഷിയും തെങ്ങു കൃഷിയുമാണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു വൃക്ഷം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും.
നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്താനും കർഷകർക്കും സമൂഹത്തിനും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷക്ക് കൂടി സഹായകമായ കല്പ വൃക്ഷ ഉത്പന്നങ്ങളെ നല്ല ജീവിത ശൈലിക്ക് ഉപയോഗപ്പെടുത്തണമെന്ന് സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ മാത്യൂസ് അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ്കുമാർ, കൃഷി ഓഫീസർ പി.സാജിദലി ക്ലാസെടുത്തു.
/sathyam/media/post_attachments/9ls0cffuLYGVNQ4VpQFB.jpg)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരിമ്പ കോക്കനട്ട് ഫാമിങ്&ഡെവലപ്മെന്റ് സൊസൈറ്റിയുടെ സംഭാവന ചടങ്ങിൽ കൈമാറി.മുതിർന്ന കർഷകർ പറമുണ്ടയിൽ കുര്യാക്കോസിനെ ആദരിച്ചു. കെ.സി.എഫ്.ഡി.എസ് പ്രസിഡന്റ് പി.ജി.വത്സൻ, മെമ്പർമാരായ ഗിരീഷ് കുമാർ,ജിമ്മി മാത്യു, പ്രിയ.ടി,മണികണ്ഠൻ,ഹാരിസ്,ഹസീന, സുമലത,രാജി പഴയകളം,ശ്രീജ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.