ഇടുക്കി ജില്ലാ മാസ്റ്റേഴ്‌സ്‌ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്‌

സാബു മാത്യു
Friday, September 6, 2019

തൊടുപുഴ:  ഇടുക്കിജില്ലാ മാസ്റ്റേഴ്‌സ്‌ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്‌ സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച വൈകുന്നേരം 5 മുതല്‍ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ നടത്തും. 25 വയസ്സിന്‌ മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

31.12.2019-ല്‍ 25 വയസ്സ്‌, 30 വയസ്സ്‌, 35 വയസ്സ്‌ മുതല്‍ 80 വയസ്സിന്‌ മുകളില്‍ പ്രായമുള്ള 50 മീറ്ററെങ്കിലും നീന്തുന്നവര്‍മാത്രം വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഞായറാഴ്‌ച 5 മണിക്കു മുമ്പായി വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ എത്തിച്ചേരുക.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ഈ മാസം 21, 22 തീയതികളില്‍ കണ്ണൂര്‍ കെ.എ.പി. ഫോര്‍ത്ത്‌ ബറ്റാലിയന്‍ സ്വിമ്മിംഗ്‌ പൂളില്‍ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ്‌ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോണ്‍- 9447223674.

×