തൃശൂര്‍: അറിയാനുള്ള ജനതയുടെ അവകാശം നിഷേധിക്കുന്ന ഫാസിസ്റ്റ് ഭരണകൂട നടപടി ജനാധിപത്യ ധ്വംസനമാണെന്നും ഇത് രാജ്യം അനുവദിക്കുകയില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍. ശംസുദ്ദീന്‍ എം.എല്‍.എ. പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശം എന്ന പ്രമേയം ഉയര്‍ത്തി തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/R5vvCK2AeXEDQCR1zFaY.jpg)
അവകാശ പോരാട്ടങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭരണകൂട ഭീകരത അഴിഞ്ഞാടുകയാണ്. വിദ്യാര്‍ത്ഥിനികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പൊട്ടിച്ചിരിക്കുന്ന നിയമപാലകരുടെ നടപടി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനതയെ ജാതിയമായി വിഭജിക്കുന്നതും രാജ്യത്ത് ദുരന്തങ്ങള്‍ വിതയ്ക്കുന്നതുമായ പൗരത്വനിയമം പിന്‍വലിക്കാന്‍ കേന്ദ്രഭരണകൂടം തയ്യാറാകണം. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഗവ. തന്നെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അഡ്വ: എന്‍. ശംസുദ്ദീന്‍ എം.എല്‍.എ. പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഇ.പി. കമറുദ്ദീന്‍,
ജില്ലാ ഭാരവാഹികളായ കെ.എ. ഹാറൂണ്‍ റഷീദ്, എം.വി. സുലൈമാന്‍, ആര്‍.പി. ബഷീര്‍, എം.എ. റഷീദ്, ഗഫൂര്‍ കടങ്ങോട്, ഐ.ഐ. അബ്ദുല്‍ മജീദ്, പി.എ. ഷാഹുല്‍ ഹമീദ്, പി.കെ. ഷാഹുല്‍ ഹമീദ്, എം.എ. അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us