New Update
വാടാനപ്പള്ളി: ജിവിത സാഹചര്യങ്ങൾ തീർക്കുന്ന ഒറ്റപെടലുകൾ വേദനയുളവാക്കുമെന്നും ഇത്തരം ജീവിതങ്ങൾ പിന്നീട് സമൂഹത്തിനു ബാധ്യതയാകുമെന്നും ചൊവ്വന്നൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിലെ ശ്രീ ശ്രീ ആര്യമഹർഷി പറഞ്ഞു.
Advertisment
ഒറ്റപെട്ടുപോകുന്ന ബാല്യങ്ങൾക്ക് സംരക്ഷണമേകി ജീവിതമൊരുക്കുന്നതിലൂടെ കേരളത്തിലെ അനാഥ അഗതി മന്ദിരങ്ങൾ നിർവഹിക്കുന്നത് തുല്യതയില്ലാത്ത ധർമമാണെന്നും തൃത്തല്ലൂർ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തിലെ കുട്ടികളുമായുള്ള സ്നേഹ സംവാദത്തിൽ പങ്കെടുത്തു ആര്യ മഹർഷി അഭിപ്രായപ്പെട്ടു.
കെ.എം.എച്ച്.എം സെക്രട്ടറി സി എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം കെ.എം.എച്ച്.എം വർക്കിങ് പ്രസിഡന്റ് എ കെ അബ്ദുൽ ഖാദർ, മാനേജർ ഹാഫിള് നവാസ് അൽ കൗസരി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us