അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
മേരിക്കുന്ന്: മേരിക്കുന്ന് ജെഡിടി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുജീബ് ജയ്ഹൂൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
Advertisment
"കാലിബ്രേറ്റിംഗ് ആർട്ട് ഓഫ് ഫൺ ആന്റ് സയൻസ് ഓഫ് ലേണിംഗ്" എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. കുടുംബത്തിനുള്ളിലെ സ്നേഹം, പരിചരണം, വാത്സല്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മുജീബ് ജയ്‌ഹൂൻ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾക്കാഴ്ച നൽകി.
'അമ്മമാരും രക്തസാക്ഷികളും' എന്ന കവിതാസമാഹാരത്തിൽ നിന്ന് ഒരു കവിത ചൊല്ലിയത് സദസ്സിന് ഏറെ ഹൃദ്യമായി.
/sathyam/media/post_attachments/KkRHfSY9sMPJhOvPlaiM.jpeg)
ജെഡിടി ചീഫ് സി പി കുഞ്ഞിമുഹമ്മദ്, കോളേജ് പ്രിൻസിപ്പൽ ജയശ്രീ, ഗിരീഷ് ഐപിഎസ്, റഷീദ് ഐപിഎസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us