തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് എം.എസ്.എഫിന്റെ അക്ഷര സമ്മാനം

അബ്ദുള്‍ സലാം, കൊരട്ടി
Monday, July 1, 2019

തൃശൂര്‍:   വായനാ വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ വിവിധ മണ്ടലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുന്ന അക്ഷര സമ്മാനം പദ്ധതി നടത്തി.

കൊടുങ്ങല്ലൂര്‍: മാമ്പ്ര യു.എല്‍.പി.എസ് സകൂളില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍റെസിന്‍ എസ് എ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.വി.റീസ, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സകരിയ ,മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ബാസ് ,പി.ടി.എ പ്രസിഡന്റ് എന്‍.എ.ഷുക്കൂര്‍,ടി .ബി.സിജി എന്നിവര്‍ സന്നിഹിതരായി.

നാട്ടിക: നാട്ടിക ഗവ:ഫിഷറീസ് എല്‍.പി സകൂളില്‍ എം.എസ്.എഫ് ജില്ലാ മീഡിയ വിംഗ് കണ്‍വീനര്‍ ഫഈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി,എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ആഷിക് നാട്ടിക,വാര്‍ഡ് മെമ്പര്‍ പ്രബിത അനൂപ് ,പ്രധാനാധ്യാപിക ബീന എന്നിവര്‍ സന്നിഹിതരായി.

ഗുരുവായൂര്‍: ബ്ലാങ്ങാട് പി.വി.എം.എ.എല്‍.പി സകൂളില്‍ എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷംനാദ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ കല, സാഹിത്യം വിംഗ് കണ്‍വീനര്‍ ടി.കെ ഷബീറലി,പി ടി എ പ്രസിഡന്റ് ഫൈസല്‍ തൊട്ടാപ്പ്,എം.എസ് സാലിഹ്, അനസ് വട്ടേക്കാട്,ജിംഷാദ് കടപ്പുറം എന്നിവര്‍ സന്നിഹിതരായി.

മണലൂര്‍: വെണ്മേനാട് എ.എം.എല്‍.പി സകൂളില്‍ എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈസ് സി.പി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഗസ്സാലി,എം.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സല്‍മാന്‍ സി.എ,മുസ്‌ലിം ലീഗ്
പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞു മൊയ്തു ഹാജി,ജനറല്‍ സെക്രട്ടറി മുഹമ്മദ് സിംല,സകരിയ മാസ്റ്റര്‍,സലോമി ടീച്ചര്‍,മേരി ടീച്ചര്‍
സിബി ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായി.

വാടാനപ്പള്ളി: വാടാനപ്പള്ളി ജി.എച്ച്.എസ്.എസ് സകൂളില്‍ എം.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സല്‍മാന്‍ സി.എ ഉദ്ഘാടനം ചെയ്തു.

സ്മിത ടീച്ചര്‍,കാദര്‍ മാസ്റ്റര്‍,രാജന്‍ മാസ്റ്റര്‍,എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ആര്‍.എച്ച് ഹാഷിം,പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷാദ് വാടാനപ്പള്ളി ,സമാന്‍ വാടാനപ്പള്ളി എന്നിവര്‍ സന്നിഹിതരായി.

കുന്നംകുളം: കടവല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ എം.എസ്.എഫ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.എസ് മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക വിജയലക്ഷ്മി ടീച്ചര്‍, സ്റ്റാഴ്‌സി ചീരന്‍ ,കെഎംസിസി മസ്‌കറ്റ് സൂര്‍ ജോയിന്‍ സെക്രട്ടറി നാസര്‍ കടവല്ലൂര്‍ ,എം.എസ്.എഫ് കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ഉസ്മാന്‍,ജനറല്‍ സെക്രട്ടറി സുഹൈല്‍ കടവല്ലൂര്‍ എന്നിവര്‍ സന്നിഹിതരായി.

ചേലക്കര: നെടുമ്പുര മുണ്ട വൈദ്യര്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്‌സല്‍ പള്ളം ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി അംഗം പി.എം റഷീദ്,പ്രധാനാധ്യാപിക വനജ ടീച്ചര്‍,എം.എസ്.എഫ് ജില്ലാ സെക്രട്ടറി സ്വാലിഹ് ചേലക്കര,മണ്ഡലം പ്രസിഡന്റ് ജാഫര്‍ ആറ്റൂര്‍,സുലൈമാന്‍ വള്ളത്തോള്‍ നഗര്‍,മുബാറക് തലശ്ശേരി ,അനസ് ഉദുവടി,ശിഹാബ് ഉദുവടി എന്നിവര്‍ സന്നിഹിതരായി.

കയ്പമംഗലം: കൂരിക്കുഴി ഗവ.എല്‍.പി സ്‌കൂള എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ മുഹമ്മദ് നഈം ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക എം.എ ഖാദീജാബി ടീച്ചര്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.കെ ഉബൈദു, യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.കെ സക്കരിയ, ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ജലീല്‍, എം.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, എം.എസ്‌.എഫ് മണ്ഡലം പ്രസിഡന്റ് തൗഫീക് തങ്ങൾ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം അക്ബറലി, അഹദ് കോതപറമ്പ്,കെ.എസ് അലി അഷ്‌കര്‍, അജ്മല്‍ എം.എ എന്നിവര്‍ സന്നിഹിതരായി.

×