തൃശൂരിൽ എം.എസ്.എഫ് മണ്ഡല പര്യടനത്തിന് തുടക്കം

New Update

തൃശൂര്‍:  ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20,21,22,23 തീയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ മണ്ഡലം യാത്ര ആദ്യ ദിനം പര്യടനം പൂര്‍ത്തിയാക്കി. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് രാവിലെ പര്യടനം ആരംഭിച്ചു.

Advertisment

publive-image

മുസ്‌ലിം ലീഗ് മുസിപ്പല്‍ പ്രസിഡന്റ് യൂസഫ് പടിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ നൗഷാദ് ഉദ്ഘാദനം നിവഹിച്ചു.

മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എച്ച് ഫൈസല്‍,ടി.എ നൗഷാദ് ,കെ.എം.ബാവ,എ.എ.അബ്ദുള്‍ ജബ്ബാര്‍,ഇ.എ.സിറാജ് ,എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സകരിയ,അന്‍സിഫ്,അലി അക്ബര്‍,ഷുഹൈബ് ,ഫവാസ് അന്നമനട എന്നിവര്‍ പങ്കെടുത്തു .

കൈപമംഗലം മണ്ഡലത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.എസ്.എഫ്. ജില്ലാ സെക്രട്ടറി കെ.എ നബിജാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ബി.താജുദ്ധീന്‍ മുഖ്യാഥിതിയായി. പി.എം.അക്ബറലി, അസ്‌ലം മഹഌ, കെ.വൈ.സുലൈമാന്‍, സലാം മഹഌ എന്നിവര്‍ പങ്കെടുത്തു .

നാട്ടിക നിയോജകമണ്ഡലം സ്വീകരണയോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് ഉദഘാടനം ചെയ്തു.എം.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് നേതാക്കളായ കെ.എ കബീര്‍ ,ഖാലിദ്, എം.എസ്.എഫ്മണ്ഡലം പ്രസിഡന്റ് ആഷിഖ്, റാസിക്, അബ്ദുള്‍ ഹക്ക് എന്നിവര്‍ പങ്കെടുത്തു.

മണലൂര്‍ മണ്ഡലത്തില്‍ സ്വീകരണയോഗം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.വി.എം.മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം നിര്‍വഹിച്ചു.എം.എസ്.എഫ്.മണ്ഡലം പ്രസിഡന്റ് ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.എം.മനാഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.വി.നിസാര്‍, ജനറല്‍ സെക്രട്ടറി അന്‍സാരി, ദളിത് ലീഗ് ജില്ലാ ട്രഷറര്‍ കുഞ്ഞുമോന്‍ മേപ്പറമ്പില്‍, ഹര്‍ഷദ് വാടാനപ്പള്ളി, ആഷിക്.കെ.എം, സഫ്‌വാന്‍.സി.വി, ഷാമിസ് അലി തങ്ങള്‍, ഇര്‍ഷാദ്.പി.എസ്, ഷറഫുദ്ധീന്‍, അഫ്‌സല്‍ പി.എ എന്നിവര്‍ പങ്കെടുത്തു.

ജാഥാ ക്യാപ്റ്റന്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍റെസിന്‍.എസ്.എ,വൈസ് ക്യാപ്റ്റന്‍ ആരിഫ് പാലയൂര്‍, ജാഥാ ഡയറക്റ്റര്‍ അഫ്‌സല്‍. കെ.വൈ. ജാഥാ അംഗങ്ങളായ ഹാരിസ് റഷീദ്, ഫായീസ് മുഹമ്മദ്, ഷഫീക് ആസിം, കെ.എ.നബിജന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisment