കുത്തക മുതലാളിമാരുടെ കോടിക്കണക്കിന് രൂപ ഇലക്ട്രിസിറ്റി ബിൽ കുടിശ്ശിക കിട്ടാനുള്ളപ്പോൾ അത് പിരിച്ചെടുക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പിണറായി വിജയൻ മുതലാളിത്വത്തിന്റ ഏജന്റ് എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസി കെ.എ. ഹാറൂൺ റഷീദ്. യു.ഡി. എഫ്.പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റിയുടെ നെതൃത്വത്തിൽ പെരിഞ്ഞനം കെ.എസ്.ഇ.ബി.ഓഫീസിലേക്ക് നടത്തിയ മാർച്ചു ഉദ്ഗാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
നിലവിലുണ്ടായിരുന്നതിനേക്കാൾ 14.5 % ചാർജ് വർധനയാണ് ഇപ്പോൾ1സ്സ് ഉണ്ടായിട്ടുള്ളത്.ഗാർഹിക ആവശ്യത്തിനു കറന്റ് ഉപയോഗിക്കുന്ന എല്ലാ വിഭാഗത്തെയും വര്ധനവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യവസായ ഉപയോഗത്തിന് 5.7% ആണ് വർദ്ധനവ് ചെയ്തിട്ടുള്ളത്.
നിരക്ക് വർദ്ധനയിലൂടെ 900 കോടി രൂപയാണ് ഇലക്ടറിസിറ്റിക്ക് അധിക വരുമാനം ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്..പിണറായി വിജയൻ സർക്കാർ തീർത്തും ജന വിരുദ്ധ സർക്കാർ ആണ്.
കഴിഞ്ഞ സീസണിൽ ലഭിച്ച മഴ ഉപയോഗപ്പെടുത്താതെ അശാസ്ത്രീയമായ ഡാം മനജ്‌മെന്റിലൂടെ കനത്ത പ്രളയം സൃഷ്ടിച്ചവർ ഇപ്പോൾ ലോഡ് ഷെഡിങ് വേണ്ടി വരും എന്ന് പറയുന്നത് വിചിത്രമാണ്. നിരയ്ക്കും,ടെപോസിറ്റുകയും, വർധിച്ചപിച്ച നടപടി ഉടൻ പിൻ വലിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഫ് ചെയർമാൻ പ്രതോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സി.സി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. കെ.എം. നിഷാദ്, ഗോപിനാഥൻ മങ്ങാട്ട്, സി.യു.ഭരതൻ, സുകുമാരൻ മങ്ങാട്ട്. സുലൈമാൻ കൊള്ളിക്കത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us