വിവാഹമോചനം; യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

author-image
പി പി ചെറിയാന്‍
Updated On
New Update

ഡിയര്‍പാര്‍ക്ക് (ടെക്‌സസ്സ്): വിവാഹ മോചനം നേടിയ ആഷ്‌ലി (39) മൂന്ന് മക്കളേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഒക്ടോബര്‍ 31 വ്യാഴാഴ്ച ഹാരിസ് കൗമ്ടി കൊറോണേഴ്‌സ് ഓഫീസ് സ്ഥിരീകരിച്ചു.സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്ന ഭര്‍ത്താവ് മര്‍വിന്‍ ഓസീനമായുള്ള വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

Advertisment

publive-image

കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബാംഗങ്ങള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ നാല് പേരേയും കണ്ടെത്തിയത്. സമീപത്ത് നിന്നും വെടിവെക്കാനുപയോഗിച്ചു എന്ന് കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്. പാരിഷ് ഓസിന്‍ (11), എലീനര്‍ ഒസിന്‍ (9), ലിങ്കണ്‍ ഒസിന്‍ (7) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ബോണറ്റ് ജൂനിയര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു മൂന്ന് പേരും. മുന്ന് പേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും, കുട്ടികളുടെ അപ്രതീക്ഷിത മരണം അദ്ധ്യാപകരേയും, സഹ പാഠികളേയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ മോചനമായിരിക്കാം ആത്മഹത്യയിലേക്കും, കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു.

Advertisment