ഡിഎംസി കേരളപ്പിറവി ആഘോഷവും ആദരിക്കൽ ചടങ്ങും നടത്തി

New Update

publive-image

ഡല്‍ഹി:ഡിഎംസി കേരളപ്പിറവി ആഘോഷവും ആദരിക്കൽ ചടങ്ങും നടത്തി. ജോയ് വാഴയിൽ ഐഎഎസ് മുഖ്യ അഥിതി ആയിരുന്നു. രക്ഷധികാരികളായ ഡോ. ആനന്ദ് ബോസ്ഐഎഎസ്, ജസ്റ്റിസ് സിഎസ് രാജൻ, ഡോ. എവി അനൂപ് എന്നിവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡിഎംസിയെ പ്രതിനിധീകരിച്ചു വീശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു.

Advertisment

ചടങ്ങിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള 50 -ല്‍ പരം സമ്പൂജ്യരായ ആതുര സേവനരംഗത്തു പ്രവർത്തിക്കുന്ന നഴ്സസ്, ഡോക്ടർസ്, മാധ്യമപ്രവർത്തകർ, അഭിഭാഷകർ , ക്രമാസമാധാനപാലകർ , സംഘടനകൾ എന്നിവരെ ആദരിച്ചു.

publive-image

ദീപ മനോജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി ജയരാജ്‌, വൈസ് പ്രസിഡന്റ് സുരേഷ് നായർ, മഹിളാവിഭാഗം കോർഡിനേറ്റർ രാജേശ്വരി ത്യാഗരാജൻ, ട്രെഷറാർ സുരേഷ് കുമാർ, നാഷണൽ കോർഡിനേറ്റർസ് ബെൻസി ജോർജ്, ഷാജു പി മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

ഡിഎംസി ഗ്ലോബൽ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്തു തയ്യാറാക്കിയ കലാവിരുന്നില്‍ ആതിര മുരളി അവതാരിക ആയിരുന്നു. ജോയിൻ സെക്രട്ടറി റവ. ഫാ. ഷിജു ജോർജ് നന്ദി രേഖപ്പെടുത്തി. ഓൺലൈനിൽ നടത്തി. വിവിധ രാജ്യങ്ങളിൽ നിന്നും വിശിഷ്ട വ്യക്തികൾ ആശംസകൾ അര്‍പ്പിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും പങ്കെടുത്തു.

delhi news
Advertisment