കീഴടങ്ങരുത് അന്തസ്സോടെ ജീവിക്കുക" ഫ്രറ്റേണിറ്റി ഫോറം ചർച്ചാ സംഗമം

New Update

ജുബൈൽ: ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതക്കും സംഘപരിവാര ആക്രമണങ്ങൾക്കുമെതിരെ “കീഴടങ്ങരുത് അന്തസ്സോടെ ജീവിക്കുക” പ്രമേയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈലിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. ജുബൈൽ ഗ്രാൻഡ് ഡ്യൂൺസ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി ഫോറം ജുബൈൽ ഏരിയ പ്രസിഡന്റ് സലിം മൗലവി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈലിൽ സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽഅഷ്‌റഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീച്ചേരി ഉദ്ഘാടനം ചെയ്‌തു. സോഷ്യൽ ഫോറം സൗദി നാഷണൽ കോഡിനേറ്റർ അഷ്‌റഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തി. ബ്രിട്ടീഷുകാരന് പാദ സേവ ചെയ്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പരിചയമുള്ള സംഘപരിവാരത്തിന്റെ ക്രൂരതകൾക്ക് മുമ്പിൽ കീഴടങ്ങാതെ അന്തസ്സോടെ ജീവിക്കാൻ ഫാഷിസത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ധേഹം പറഞ്ഞു.

വികസനത്തിന് ഒരു വോട്ട് എന്ന മുദ്രവാക്യമുയർത്തി 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാർ 2019ൽ അതിതീവ്ര ദേശീയവാദം ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. തുടർന്ന് പ്രതിപക്ഷത്തെ ഭയപ്പെടുത്തിയും വശീകരിച്ചും നേതാക്കളെ ജയിലിലടച്ചും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ 35ഓളം കരിനിയ മങ്ങൾ പാർലമെന്റിൽ പാസാക്കി.

publive-image

ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ മുഖ്യ പങ്ക് വഹിച്ച മുസ്ലിങ്ങളെ മാത്രം ഉന്നം വെച്ചു കൊണ്ടാണ് മുതാലാഖ്, എൻഐഎ ഭേദകതി പോലുള്ള ബില്ലുകൾ പാസാക്കിയത്. ഈ അനീതികളൊക്കെ തുറന്ന് കാണിക്കേണ്ട മാധ്യമങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. നാഗ്പൂരിലെ ആസ്ഥനത്ത് നിന്നും മോഹൻ ഭഗവത് തയ്യാറാക്കുന്ന തീരുമാനങ്ങൾ അജിത് ഡോവലിന്റെ ആസൂത്രണത്തിൽ അമിത്ഷാ നടപ്പാക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നുണ്ടായേക്കാവുന്ന എതിർപ്പു കളെ നേരിടാൻ പിആർഒ വർക്കിനായി ലോകം ചുറ്റുകയാണ് മോദി എന്ന് അഷ്‌റഫ് മൊറയൂർ അഭിപ്രായപ്പെട്ടു. പരിപാടിയിൽ കുഞ്ഞിക്കോയ താനൂർ, മജീദ്‌ ചേളാരി, ഫവാസ് മഞ്ചേരി സംസാരിച്ചു.

Advertisment