ദമ്മാം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു 2019 ഡിസം: 12നു ജയിലിൽ അടച്ച ഡോക്ടർ കഫീൽഖാനെ എൻ.എസ്.എ. ഒഴിവാക്കി ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി വിധി ബിജെപിയുടെയും ആദിത്യനാദിൻ്റെയും വർഗ്ഗീയ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/8Z5dnJA5qvV5mtCkdBgq.jpg)
ഖോരഖ്പൂർ മെഡിക്കൽ കോളേജിൽ കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ടപ്പോൾ യോഗിയുടെ കഴിവ് കേടിനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ ജയിലിൽ കഴിയുകയും പിന്നീട് കോടതി ജാമ്യം നേടി പുറത്ത് വരികയും ചെയ്ത കഫീൽ ഖാൻ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമരത്തിലാണ് അറസ്റ്റി കുന്നത്. ഉന്നത നീതിപീഠങ്ങളിൽ ഇരിക്കുന്നവർ ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ കുഴലൂത്തുകാരായി മാറുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ അലഹാബാദ് ഹൈക്കോടതിയുടെ വിധി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഉന്നത മൂല്യങ്ങളുളള ജുഡീഷ്യറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പ്രസിഡണ്ട് ഷാജഹാൻ പേരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷുഐബ് ഇളവെട്ടൂർ, ജനറൽ സെക്രട്ടറി ഷാൻ ആലപ്പുഴ, സെക്രട്ടറി മാരായ സിറാജ് പായിപ്പാട്, അഷറഫ് മുക്കം, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ എടപ്പാൾ, ബഷീർ വയനാട്, റംസീജ് ആറ്റിങ്ങൽ, സജീർ ആറ്റിങ്ങൽ, മെഹബൂബ് ആലപ്പുഴ, നിഷാദ് തിരുവനന്തപുരം സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us