/sathyam/media/post_attachments/uynRms16bXsrneAn3eDJ.jpg)
പാലക്കാട്: ആശുപത്രികളിൽ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 - 30 ന് ജില്ലാശുപത്രിക്കു മുമ്പിൽ പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രിയിൽ രോഗി മരിച്ചാൽ ആശുപത്രി തല്ലിപൊളിക്കുക, ഡോക്ടർമാരേയും ജീവനക്കാരേയും ആക്രമിക്കുക എന്നത് നിത്യസംഭവമായിരിക്കുകയാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത ഐഎംഎ പാലക്കാട് പ്രസിഡൻറ് ഡോ: പി രാജഗോപാലൻ നായർ, മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ: സി.കെ ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു.
നാളത്തെ പ്രതിഷേധത്തിൽ പണിമുടക്കില്ലെന്നും രാഷ്ട്രീയക്കാരേയും പൊതുജനങ്ങളേയും വിവരം ധരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. എല്ലാ ആശുപത്രികൾക്കു മുമ്പിലും പ്രതിഷേധ സമരം നാളെ നടക്കുമെന്നും അവർ പറഞ്ഞു.