New Update
/sathyam/media/post_attachments/wsKCGDX68a5B4zIZLYYD.jpg)
കൊച്ചി: ദോഡ് ല ഡയറിയുടെ പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടത്തും. 421 രൂപ മുതല്‍ 428 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 35 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
Advertisment
50 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും നിലവിലെ 10,985,444 വരെ ഓഹരികളും ഉള്‍പ്പെട്ടതാണ് ഐപിഒ. നിക്ഷേപകരായ ടിപിജി ദോഡ് ല ഡയറി ഹോള്‍ഡിങ്സിന്‍റെ 9,200,000 ഓഹരികള്‍ വരേയും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രമോട്ടര്‍മാരായ ദോഡ് ല സുനില്‍ റെഡ്ഡി, ദോഡ് ല ഫാമിലി ട്രസ്റ്റ്, പ്രമോട്ടര്‍ ഗ്രൂപ്പായ ദോഡ് ല ദീപ റെഡ്ഡി എന്നിവരുടെ കൈവശമുള്ള ഓഹരികളും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ ലിസ്റ്റു ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് കാപിറ്റല്‍ എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us