/sathyam/media/post_attachments/RK8vX0bRGbGqjosj7gfP.jpg)
ലിഫ്റ്റില്‍ യാത്ര ചെയ്യവേ കുട്ടിക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം.
സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ആണ്‍കുട്ടിയെ യുവതിയുടെ കൂടെയുണ്ടായിരുന്ന നായ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
കുട്ടിയ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു. കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us