കൊട്ടാരക്കര താഴത്ത് കുളക്കടയിൽ പത്ത് പേരെ പേപ്പട്ടി കടിച്ചു

author-image
Charlie
New Update

publive-image

കൊല്ലം: കൊട്ടാരക്കര താഴത്ത് കുളക്കടയിൽ പത്ത് പേരെ പേപ്പട്ടി കടിച്ചു. ഭൈരവ മൂർത്തി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് കഴിഞ്ഞ ദിവസം പുലർച്ചെയും രാത്രിയിലുമായി പേപ്പട്ടി പ്രദേശ വാസികളെ കടിച്ചത്. വഴിയാത്രക്കാരെയും വീട്ടുപരിസരത്തുള്ളവരെയുമാണ് നായ കടിച്ചത്.

Advertisment

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിക്കുട്ടിയെ പേപ്പട്ടി കടിക്കുന്നത് കണ്ട് രക്ഷപെടുത്താനെത്തിയ പത്തുവയസുകാരൻ അഭിരാമിനും ക്ഷേത്ര മൈതാനത്ത് വ്യായാമത്തിനെത്തിയവരുൾപ്പടെയുള്ളവരെയാണ് കടിച്ചത്.

Advertisment