New Update
/sathyam/media/post_attachments/Ots760DGTIrQFgC0LcpA.jpg)
എറണാകുളം: കാണാതായ നായക്കുട്ടിയെ കണ്ടുകിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചുള്ള പത്ര പരസ്യം വൈറലാകുന്നു. മാംഗോ എന്ന് വിളിക്കുന്ന അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് എറണാകുളം പാലാരിവട്ടം നേതാജി റോഡില്‍ നിന്നും കാണാതായത്. ഈ നായക്കുട്ടിയെ കണ്ടുകിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുന്നതാണെന്നും പത്രപരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.നായയെ കണ്ടെത്താന്‍ സഹായിക്കുന്ന അടയാളങ്ങളും നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ബ്രൗണ്‍ നിറമാണ് നായക്കുട്ടിക്ക്.
Advertisment
ലൈറ്റ് ബ്രൗണ്‍ നിറത്തിലെ കണ്ണുകളുമുണ്ട്. നീല നിറത്തിലുള്ള ബെല്‍റ്റ് കഴുത്തിലുണ്ട്. ഫോണ്‍ നമ്ബര്‍ സഹിതമാണ് നായക്കുട്ടിടെയ കണ്ടെത്താനുള്ള പത്ര പരസ്യം വന്നിരിക്കുന്നത്. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള പത്ര പരസ്യം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us