New Update
/sathyam/media/post_attachments/Nh8bB5Ky7wyQ8fsXSy3e.jpg)
കൊല്ലം: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാളെ 3, 4, 5 വാർഡുകളിലെ വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പ് നടക്കും. പഞ്ചായത്തിലെ തോട്ടവാരം അംഗനവാടി ജംഗ്ഷനിൽ വച്ചാണ് ക്യാമ്പ്. ആയതിനാൽ 3,4,5 വാർഡുകളിലെ മുഴുവൻ വളർത്തുനായ്ക്കളെയും ഉടമകൾ ക്യാമ്പിൽ എത്തിച്ചു വാക്‌സിൻ നൽകണമെന്ന് അറിയിപ്പ്. 30 രൂപ നിരക്കിലാണ് വാക്‌സിൻ ലഭ്യമാക്കുന്നത്. എല്ലാ വളർത്തുനായ്ക്കളെയും വാക്‌സിനെടുപ്പിച്ച് ലൈസൻസ് കരസ്ഥമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us