ദോഹ മെട്രോ റെഡ് സൗത്തിന്റെ സമയക്രമം മാറുന്നു

New Update

ദോഹ:  റംസാന് ശേഷം ദോഹ മെട്രോ റെഡ് സൗത്തിന്റെ സമയക്രമം  മാറും. രാവിലെ 7 മണിക്ക് ഓഫിസില്‍ എത്തേണ്ടവര്‍ക്ക് സഹായകമാവുന്ന രീതിയില്‍ കുറേക്കൂടി നേരത്തേ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisment

publive-image

നിലവിലുള്ള സമയക്രമം റംസാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും റംസാന് ശേഷം ഖത്തര്‍ റെയിലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുതിയ സമയം പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിലവില്‍ റെഡ് ലൈന്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുന്നത്. ആകെയുള്ള 18 സ്റ്റേഷനുകളില്‍ 13 എണ്ണത്തിലേക്ക് നിലവില്‍ സേവനം ആരംഭിച്ചിട്ടുണ്ട്.

കത്താറ, ലെഗ്താഫിയ, ഖത്തര്‍ യൂണിവേഴ്സിറ്റി, ലുസൈന്‍ എന്നീ സ്റ്റേഷനുകളിലേക്കും ഉടന്‍ സര്‍വീസ് ആരംഭിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയാണ് നിലവില്‍ സര്‍വീസ്.

qatar latest qatar
Advertisment