ദോഹ: ഖത്തർ 2022 വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഒരു പുതിയ ടിക്കറ്റ് ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിലേക്കുള്ള ഈ ആപ്പ് ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
/sathyam/media/post_attachments/43xns4P4GwWhjcY2IXEl.jpg)
ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിൽ ഫിഫ വേൾഡ് കപ്പ് സി ഇ ഓ കോളിൻ സ്മിത്താണ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജിനീയർ യാസിർ അൽ ജമാൽ, ഖത്തർ 2022 സി ഇ ഓ നാസ്സർ അൽ ഖത്തർ എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“FIFA World Cup 2022™ Tickets” എന്ന ഈ ഔദ്യോഗിക ടിക്കറ്റിങ്ങ് ആപ്പിലൂടെ ടിക്കറ്റുകൾ നേടുന്നതിനും, ടിക്കറ്റ് വിവരങ്ങൾ മാറ്റുന്നതിനും, മറ്റൊരാൾക്ക് ടിക്കറ്റ് സമ്മാനിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി എടുത്തിട്ടുള്ള ടിക്കറ്റുകളുടെ കോപ്പി നിങ്ങളുടെ സ്മാർട്ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നതിന് സാധിക്കുന്നതാണ്.
Officially | #FIFA launches the #Qatar2022 World Cup tickets application, which allows access to tickets, change their information and send them to others#QNA_Sports#World_Cuphttps://t.co/WuOT4BLFsGpic.twitter.com/bG6OO7rYgT
— Qatar News Agency (@QNAEnglish) October 17, 2022
ലോകകപ്പ് മത്സരങ്ങൾക്കുള്ള പേപ്പർ ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഇന്ന്മുതൽ ആരംഭിക്കുമെന്നും ഫിഫ വേൾഡ് കപ്പ് സി ഇ ഓ കോളിൻ സ്മിത്ത് അറിയിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുറക്കുന്ന ടിക്കറ്റിങ്ങ് കേന്ദ്രങ്ങളിൽ നിന്നാണ് ടിക്കറ്റുകളുടെ നേരിട്ടുള്ള വില്പന ആരംഭിക്കുന്നത്.
ഓൺലൈൻ വില്പനയ്ക്ക് ശേഷം ബാക്കിയുള്ള ടിക്കറ്റുകൾ വാങ്ങുന്നതിനും, ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് സംശയനിവാരണത്തിനായും ഈ കേന്ദ്രത്തിൽ എത്താവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us