/sathyam/media/post_attachments/YVxmEwCFkRTxV6M4G0nq.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള നിരക്കില്‍ മാറ്റമില്ലെന്ന് അധികൃതര്‍. ഓഫീസുകള്‍ വഴി തൊഴിലാളികളുടെ നിരക്ക് പരമാവധി 990 ദിനാറാണെന്നും തൊഴിലുടമ നേരിട്ട് ആവശ്യപ്പെടുന്നതിന് 390 ദിനാറാണെന്നും അധികൃതര്‍ അറിയിച്ചു. നിരക്കില്‍ വര്‍ധനവുണ്ടെങ്കില്‍ അറിയിക്കണമെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.