പുതിയ പാർട്ടി രൂപീകരിച്ചാൽ 46 ശതമാനം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട് !

New Update

publive-image

ന്യുയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട സർവേയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സർവേയിൽ പങ്കെടുത്തത്.

Advertisment

publive-image

റിപ്പബ്ലിക്കൻ പാർട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചുനിൽകൂ എന്നും, ശേഷമുള്ളവർ ഇതുവരെ വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും സർവെ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഞങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയല്ല നിലനിൽക്കുന്നതെന്നും, ട്രംപ് ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കൻസും വിശ്വസിക്കുന്നു. ചെറുകിട വ്യവസായങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണ വളരെ ശക്തമാണെന്ന് മിൽവാക്കിയിൽ നിന്നുള്ള ഒരു വ്യവസായി പറയുന്നു.

publive-image

ഇതുവരെ ട്രംപ് ഒരു പ്രത്യേക പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ നേതൃത്വത്തെയും, സെനറ്റ് മൈനോറട്ടി ലീഡർ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമർശിച്ചിരുന്നു.

ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണൽ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോൾ കലാപത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നും മെക്കോണൽ മുന്നറിയിപ്പ് നൽകിയിരുന്നു.

'അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനും രാജ്യത്തിനു മുൻഗണന നൽകുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ട്രംപ് മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നൽകി.

us news
Advertisment