ട്രംപിന്റെ ഡാന്‍സ് കണ്ടോ?....പ്രഭുദേവയെ വരെ തോല്‍പ്പിക്കുന്ന കിടിലന്‍ ചുവടുകള്‍...വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ട്രംപിനെ അവതരിപ്പിച്ചാല്‍ സംഭവം വൈറലാകും എന്നാണു വിശ്വാസം. ഇതു ശരിയാണു താനും.

Advertisment

ഇത്തവണ സോഷ്യല്‍ ലോകത്തു ട്രംപ് തിളങ്ങിയത് ഡാന്‍സിലൂടെയാണ്. ബാജിറാവു മസ്താനിയിലെ അടിച്ചുപൊളി പാട്ടിനാണു ട്രംപ് നൃത്തം ചെയ്തു. സിനിമയില്‍ പെഷ്വാ പോരാളിയായി അഭിനയിച്ചു കയ്യടി വാങ്ങിയ രണ്‍വീര്‍ സിങ്ങിന്റെ തലമാറ്റി അവിടെ ട്രംപിന്റെ തലവച്ചാണു ട്രോളന്മാര്‍ ഈ കലാപ്രകടനം ഒരുക്കിയത്.

അതിവേഗത്തില്‍ കാലുകള്‍ ചലിപ്പിച്ചും ശരീരം ഇളക്കിയുമുള്ള ട്രംപിന്റെ നൃത്തം ചിരിപ്പൂരം തീര്‍ത്തു. രണ്‍വീര്‍ സിങ്ങിന്റെ പ്രകടനം ട്രംപിന്റെ വിടര്‍ന്ന ചിരിയില്‍ മുങ്ങിപ്പോയി എന്നു വേണം പറയാന്‍. നിരവധിപ്പേര്‍ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറല്‍.

Advertisment