ഇംപീച്ച്മെന്റ് ട്രയൽ – ഭരണഘടനാ വിധേയമെന്നു സെനറ്റ്

New Update

publive-image

വാഷിങ്ടൻ: അധികാരത്തിൽ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോർണിമാർ വാദിച്ചത് യുഎസ് സെനറ്റ് തള്ളിക്കളഞ്ഞു.

Advertisment

ഫെബ്രുവരി 9ന് ഉച്ചക്കു ശേഷം യുഎസ് സെനറ്റ് ട്രംപിന്റെ ഇംപീച്ച്മെന്റ് ട്രയൽ ഭരണഘടനാവിധേയമാണോ എന്ന് ചർച്ച നടത്തിയശേഷം നടന്ന വോട്ടെടുപ്പിലാണ് ഇംപീച്ച്മെന്റ് തുടരുന്നതിനുള്ള അനുമതി 44നെതിരെ 56 വോട്ടുകൾക്ക് അംഗീകരിച്ചത്.
ഡമോക്രാറ്റിക് പാർട്ടിയുടെ 50 സെനറ്റർമാരും ഭരണഘടനാ വിധേയമാണെന്നു വോട്ടെടുപ്പിലൂടെ അംഗീകരിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ 50 സെനറ്റർമാരിൽ 6 പേർ ഭരണപക്ഷത്തോടൊപ്പം ചേർന്നു.

publive-image

റിപ്പബ്ലിക്കൻ സെനറ്റർമാരായ മിറ്റ്റോംനി, ലിസ(അലാസ്ക്ക) സൂസൻ കോളിൻസ് (മെയ്ൻ), ബെൻസാസെ(നെബ്രസ്ക്ക), പാറ്റ് റ്റൂമി (പെൻസിൽവാനിയ), ബിൽ കാസഡി (ലൂസിയാന) എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്.

സെനറ്റിൽ പ്രമേയം പാസ്സായതോടെ യോഗം പിരിച്ചുവിടുകയും ഫെബ്രുവരി 10 ബുധനാഴ്ച വീണ്ടും യോഗം ചേർന്ന് വിചാരണ ആരംഭിക്കുകയും ചെയ്യും. ഇംപീച്ച്മെന്റിനെ കുറിച്ചുള്ള അവസാന വോട്ടെടുപ്പ് ഈയാഴ്ച അവസാനം തന്നെ ഉണ്ടായിരിക്കും.

ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകണമെങ്കിൽ 67 സെനറ്റർമാരുടെ പിന്തുണ ആവശ്യമാണ്. ഇന്നത്തെ വോട്ടെടുപ്പിൽ പങ്കെടുത്ത റിപ്പബ്ലിക്കൻ സെനറ്റർമാർ എല്ലാവരും ഇതേ നിലപാട് സ്വീകരിക്കണമെന്നില്ല. ഒരു കാരണവശാലും ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സെനറ്റിൽ പാസ്സാക്കാൻ കഴിയുകയില്ല.

us news
Advertisment